കടയനിക്കാട്: ഫാ. ചെറിയാന് തലക്കുളം സിഎംഐയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി കടയനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
പ്രഫ. റോണി കെ. ബേബി എംഎല്‍എ, ഡോ.എന്‍. ജയരാജ്, സിഎംഐ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍, കടയനിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനീഷ് ഏറത്തേടം, ജോണി ലൂക്കോസ്, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ദീപിക റസിഡന്റ് എഡിറ്റര്‍, മാന്നാനം കെ.ഇ. കോളജ് അധ്യാപകന്, എടത്വാ സെന്റ് അലോഷ്യസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജുകളുടെ പ്രിന്‍സിപ്പല്‍, എഐസിയുഎഫ് റീജിനല്‍ ഡയറക്ടര്‍, എംജി യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, ബംഗളൂര് ധര്‍മാരം കോളജ് സ്പിരിച്വല്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ ഫാ. ചെറിയാന് തലക്കുളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.